ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക് ആസ്ഥാന ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സെക്കന്ററി പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഓണം ആഘോഷത്തിന്റെ ഭാഗമായി സാന്ത്വന സ്പർശം 2026 സെക്കന്ററി പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് മണ്ഡലം എം എൽ എ കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.മലയാളി ഉള്ളിടത്തോളം കാലം ഓണം ആഘോഷിക്കപ്പെടും. ഓരോ മലയാളിക്കും ഓണം ഗൃഹാതുരത്വത്തിന്റെത് കൂടിയാണ്. സങ്കടം മറന്നും പ്രിയപ്പെട്ടവരെ പരിചരിച്ചും ഓണത്തിനെ അതിന്റെ അർത്ഥതലങ്ങളിൽ ഉൾക്കൊള്ളാൻ ഓരോ മലയാളിക്കും കഴിയണം എന്നതാണ് ഈ ഓണകാലത്തെ സന്ദേശം. അതിന് മാതൃകയായി നിൽക്കുന്ന തങ്ങളുടെ വേണ്ടപ്പെട്ടവരെ പരിചരിക്കുന്ന എല്ലാവരെയും ഇത്തരത്തിൽ അനുമോദിക്കുന്നു. അവരുടേതാണ് ഈ ഓണം. ഓണ കിറ്റിന്റെയും ഓണ സമ്മാനങ്ങലുടെയും വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൻസാർ പെരുംകുളം നിർവഹിച്ച്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂഡ് ജോർജ് സ്വഗതവും താലൂക് ഹോസ്പിറ്റൽ സൂപ്പറൻഡന്റ് ഡോ. അജൻ നന്ദിയും അർപ്പിച്ച ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജയന്തി കൃഷ്ണ, മഞ്ജു പ്രദീപ് കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സലകുമാരി, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ അഡ്വ. ലിഷരാജ്, മണികണ്ഠൻ എന്നിവർ ആശംസ്കൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഓണപരിപാടികളും ഓണസദ്യയും ക്രമീകരിച്ചു. സെക്കന്ററി പാലിയേറ്റീവ് കോ ഓർഡിനേറ്റർമാരായ മഞ്ജു. അനശ്വര, ഗീതു എന്നിവർ നേതൃത്വം നൽകി.



