മുട്ടപ്പലം പ്ലാമൂട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ ദിക്റ് സ്വലാത്തിൻ്റെ പതിനേഴാം വാർഷികാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.
സെപ്തംബർ 25 മുതൽ 27 വരെ നടക്കുന്ന പരിപാടികൾ പള്ളി അങ്കണത്തിൽ മുൻ പ്രസിഡൻ്റ് എം. അലിയാരുകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ആർ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം പനവൂർ സജീർ ഫൈസി മതപ്രഭാഷണം നടത്തി. തൊടുപുഴ അൽഹാഫിസ് അൻവർ മന്നാനി, ജനറൽ സെക്രട്ടറി എ.ആർ നിസാർ, അൻസർ ജവ്ഹരി, മാഹീൻകണ്ണ് അൽ കാശിഫി, അൽ അമീൻ റുഷ്ദി, എ.മജ്നു തുടങ്ങിയവർ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് (ഞായർ) രാവിലെ 7.30 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ്, രാത്രി 7 ന് അവാർഡ് ദാന സമ്മേളനം, 7, 30 ന് സൈനുദീൻ സഅദി അൽ ബാഅലവി തങ്ങളുടെ നേതൃത്വത്തിൽ പ്രാർത്ഥനാ സമ്മേളനത്തോടെ പരിപാടികൾ സമാപിക്കും.

