“
കേരളത്തിലെ സർക്കാർ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ആയുർവേദ ആശുപത്രികൾ തുടങ്ങിയ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് യൂ പി ഐ, ജി പേ, ഫോൺ പേ (upi ,GPay,PhonePe) തുടങ്ങിയ സംവിധാനങ്ങൾ വഴി വിവിധ ഫീസുകൾ അടക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടികാട്ടി ദേശീയ മനുഷ്യാവകാശ സംഘടന ആയ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ) ദേശീയ സെക്രട്ടറി എം. നജീബ്, സംസ്ഥാന ജനറൽ സെക്രട്ടറി കരിയം ബി.ചന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എം. ശ്രീകുമാരി, യൂണിറ്റ് പ്രസിഡൻ്റ് ബി.മോഹനൻ എന്നിവർ ചേർന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ഇന്നത്തെ ഡിജിറ്റൽ കാലഘട്ടത്തിൽ ഭൂരിഭാഗം സാമ്പത്തിക ഇടപാടുകളും ഡിജിറ്റൽ രീതിയിലേക്ക് മാറിയിട്ടും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾക്ക് ഇപ്പോഴും പണം നേരിട്ടു നൽകേണ്ട സാഹചര്യം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യമാണ് എന്നതാണ് എൻ.എഫ്.പി.ആറിന്റെ നിലപാട്.

