
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ (ഡി.കെ.ജെ.യു) ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച “ഇലൈക്ക യാ ഹബീബി മദുഹുന്നബി മജ്ലിസ്” ആലംകോട്-പെരുങ്കുളം അൽ ബുർഹാൻ ക്യാമ്പസിൽ നടന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് പ്രസിഡന്റ് തോന്നയ്ക്കൽ നവാസ് ബാഖവി അധ്യക്ഷത വഹിച്ചു. മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. തോന്നയ്ക്കൽ കെ എച്ച് മുഹമ്മദ് മൗലവി ഉൽബോധനവും കടുവയിൽ എ.എം ഇർഷാദ് ബാഖവി അനുഗ്രഹ പ്രഭാഷണവും നിർവഹിച്ചു. അസ്സയ്യിദ് മുത്തുകോയ തങ്ങൾ ബാഫഖി സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ ഉമർ മൗലവി, സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, പാവല്ല നജീബ് റഷാദി, ഹാഫിള് മുഹമ്മദ് മൗലവി, പള്ളിക്കൽ കെ.എച്ച് ഷറഫുദ്ദീൻ മൗലവി, ആനച്ചൽ അബ്ദുൽ റഹീം മൗലവി, വാമനപുരം നിസാറുദ്ദീൻ ബാഖവി, നജീമുൽ അമാനി, മുഹമ്മദ് ഷാ മന്നാനി, റഫീഖ് നഈമി, സലിം അമാനി, മൻഷാദ് മന്നാനി തുടങ്ങിയവർ സംസാരിച്ചു . ആനച്ചൽ അബ്ദുൽ റഷീദ് മൗലവി പ്രാരംഭ ദുആയ്ക്ക് നേതൃത്വം നൽകി.
