
തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് അന്വേഷണത്തിലേക്ക് കടക്കുന്നത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് എഡിജിപി: എച്ച്. വെങ്കിടേഷ് നയിക്കും. പ്രത്യേക അന്വേഷണത്തിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് തീരുമാനമെടുത്തത്
