
തിരുവനന്തപുരം: റേഞ്ച് റോവർ വാഹനം ഉപയോഗിച്ച വിഷയത്തിൽ മന്ത്രി കെ.എം ഷാജിയുടെ അവകാശവാദം തെറ്റെന്ന് രേഖകള്‍. ആഗസ്റ്റ് 16 നും 17 നും നടത്തിയ കുടകിലെ യാത്രയ്ക്ക് മാത്രമാണ് വാഹനത്തിന് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നിന്ന് അനുമതി തേടിയതെന്നാണ് കണ്ടെത്തൽ.
മറ്റു യാത്രകള്‍ക്ക് അനുമതി തേടിയില്ലെന്നാണ് സൂചന. സംഭവത്തിന് പിന്നാലെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ അനുവദിച്ച വാഹനം സർവീസിന് നൽകിയപ്പോഴാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നായിരുന്നു മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വിശദീകരണം.
വിവാദമായതിന് പിന്നാലെ വിശദീകരണവുമായി അദ്ദേഹം ഫെസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ആവശ്യമായ അനുമതിയോടെയാണ് റേഞ്ച് റോവർ ഉപയോഗിച്ചതെന്നും സുഹൃത്തുക്കളുടെ വാഹനങ്ങൾ ഇത്തരത്തിൽ ഇനിയും ഉപയോഗിക്കുമെന്നും വഴിതടയുമെന്ന ഭീഷണി വേണ്ടെന്നുമായിരുന്നു പേസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയത്.
