
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2010 ൽ ആരംഭിച്ച സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്ക് രോഗികളുടെ ബാഹുല്യം കാരണം രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ സൗകര്യം ലഭിക്കുന്നതിന് ചികിത്സ സൂപ്പർ സ്പെഷ്യാലിറ്റിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതാണെന്ന് ഐഎൻടിയു ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ പറഞ്ഞു സൂപ്പർ സ്പെഷ്യാലിറ്റിയുടെ വികസനത്തിന് പൊന്നും വിലയ്ക്ക് 40 കോടിയിൽ അധികം രൂപ നൽകി സ്വകാര്യ വ്യക്തികളിൽ നിന്നും വാങ്ങിയ ഭൂമി സൂപ്പർ സ്പെഷ്യാലിറ്റിയുടെ വികസനത്തിനു വേണ്ടി മാറ്റിവെച്ചിരുന്ന സ്ഥലത്ത് കഴിഞ്ഞ നഗരസഭാ ഭരണസമിതി അനധികൃതമായി മൾട്ടിപാർക്കിന് സ്ഥാപിച്ച തോടുകൂടി സൂപ്പർ സ്പെഷ്യാലിറ്റിയുടെ വികസനം വഴിമുട്ടി നിൽക്കുകയാണ് അനധികൃത പാർക്കിംഗ് നിർമ്മാണം പൊളിച്ചുമാറ്റി സൂപ്പർ സ്പെഷ്യൽ രണ്ടാംഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റി & മൾട്ടി സ്പെഷ്യലൈറ്റി എംപ്ലോയീസ് കോൺഗ്രസ് (ഐ എൻ ടി യു സി ) യൂണിയന്റെ പതാക ഉയർത്തലും
ഉദ്ഘാടനവും ഐ എൻ ടി യു സി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. ആർ. പ്രതാപൻ അവർകൾ നിർവ്വഹിച്ചു.
യോഗത്തിൽ ഐ എൻ ടി യു സി മെഡിക്കൽ കോളേജ് മണ്ഡലം പ്രസിഡന്റ് കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു സംസാരിച്ചു.
പ്രമുഖ സാന്നിധ്യങ്ങൾ:
ശ്രീകാര്യം ശ്രീകുമാർ (മെഡിക്കൽ കോളേജ് എച്ച്.ഡി.എസ്. മെമ്പർ)
പ്രശാന്ത് നഗർ സുരേഷ് കുമാർ ചെറുവക്കൽ ഷൈജു ജോസ് വൈദാസ് സുലൈമാൻ
ചന്ദ്രസേനൻ
ചേന്തി സന്തോഷ് കല്ലംപള്ളി സന്തോഷ് വിഷ്ണു കരിക്കകം ദീപു ശ്രീകാര്യം എന്നിവർ സംസാരിച്ചു

