നഗരൂർ ദർശനാവട്ടം ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ മൈതീൻ കുഞ്ഞിന്റെ മകൻ സൈനുലാബ്ദീൻ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കരവാരം തോട്ടക്കാട് കാട്ടിൽ പുത്തൻ വീട്ടിൽ ജലാലുദ്ദീനെയാണ് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്.. ഗൾഫിൽ പോകുന്നതിനായി ജലാലുദ്ധീൻ നൽകിയ പണം തിരികെ ചോദിച്ചതിനുള്ള വിരോധം കാരണമാണ് ജലാലുദ്ധീനും സഹോദരന്മാരും ചേർന്ന് ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചത്. 28.11.1995 ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കേസിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു പിടികിട്ടാപ്പുള്ളികളെ പിടിക്കുന്നതിലേക്കായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായർ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.. ആറ്റിങ്ങൽ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, പോലീസുകാരായ മനോജ്,അഭിലാഷ്, എന്നിവരാണ് പ്രതിയെ പിടികൂടിയത്.. പ്രതിയെ കോടതിയിൽ ഹാജരാക്കി

