നെടുങ്ങണ്ട, എസ്സ എൻ വി സമാജം ഹയർ സെക്കണ്ടറി സ്കൂളിലെ അനധികൃത താൽക്കാലിക നിയമനം റദ്ദ് ചെയ്തു. സ്കൂളിലെ തന്നെ ജീവനക്കാരന്റെ ഭാര്യയെ യാതൊരു മാനദണ്ഡവും കൂടാതെ Attender തസ്തികയിലേക്ക് നിയമനം നടത്തിയതാണ് പരാതിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടത്. ഈ അഴിമതി വാർത്ത ആദ്യം പുറത്ത് കൊണ്ടുവന്നത് തലസ്ഥാന വാർത്തകളായിരുന്നു. അനധികൃത നിയമനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെടുമ്പോഴാണ് അനധികൃത നിയമനം പിരിച്ചുവിട്ടത്. കൂടാതെ ഇവിടെ നടത്തിയിരിക്കുന്ന അധ്യാപക നിയമനവും സുതാര്യമാണോ എന്ന് കൂടി പരിശോധിക്കാൻ നിർദേശം നൽകിയിരിക്കുന്നു.

