
തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ശോചനീയാവസ്ഥയിലുള്ള ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലിക്ക് കയറി ക്ഷേത്രങ്ങളിലെ ഭാരവാഹികളുടെ വിശ്വാസം പിടിച്ചു പറ്റി ഈ ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രമുതലുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് തൃശ്ശൂർ ജില്ലയിൽ കണിമംഗലം ദേശത്ത് അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ (58)നെ ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു ആനത്തലവട്ടം പുട്ടുകട ജംഗ്ഷനിൽ സമീപമുള്ള ഉള്ളാപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായി ജോലി ചെയ്തു വരവേ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്താറുള്ള അരപ്പവൻ വീതം തൂക്കം വരുന്ന രണ്ട് സ്വർണ്ണമാലകൾ മോഷണം ചെയ്തു ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പ്രതി പണവുമായി കടന്നു കളയുകയും പിന്നീടു മറ്റൊരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിക്ക് കയറാൻ ശ്രമിക്കവേ ആണ് പ്രതി അറസ്റ്റിൽ ആയത്. പ്രതിയുടെ പേരിൽ നിലവിൽ അമ്പലപ്പുഴ, ചാലക്കുടി, സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ചിറയിൻകീഴ് പോലീസ് സ്റ്റേഷ നിലെ ജി എ എസ് ഐ ശ്രീകുമാർ എഎസ് ഐ നാസർ ജി എസ് സി പി ഒ രാം നാഥ് സി പി ഒ മാരായ നാദിർഷ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
