
തിരുവനന്തപുരം: കേരളത്തിൽ ക്ഷയരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത പഞ്ചായത്ത്’ പ്രഖ്യാപനവും വിതരണവും സംഘടിപ്പിച്ചു.
തിരുവനന്തപുരം പട്ടം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ വെച്ചാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. 2026 ഒക്ടോബർ 15-ാം തീയതി വ്യാഴാഴ്ച രാവിലെ 11:00 മണണിക്കാണ് ഈ സുപ്രധാന പരിപാടി നടന്നത്. ചടങ്ങിൽ പൊതുപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിൽ നിന്ന് ക്ഷയരോഗം (Tuberculosis – TB) പൂർണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പഞ്ചായത്തുകളെയും ഏകോപിപ്പിച്ചുക്കൊണ്ടുള്ള പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങളും മരുന്ന് വിതരണങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്. രോഗബാധിതരെ നേരത്തെ കണ്ടെത്തി സൗജന്യ ചികിത്സയും പോഷകാഹാര പിന്തുണയും ഉറപ്പാക്കുന്നതിലൂടെയാണ് പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നത്. ഇത്തരത്തിലുള്ള പ്രാദേശിക തലത്തിലുള്ള കൂട്ടായ്മകളും പ്രഖ്യാപനങ്ങളും പൊതുജനങ്ങളിൽ ആരോഗ്യ ജാഗ്രത വർദ്ധിപ്പിക്കുന്നതിനും രോഗബാധ കുറയ്ക്കുന്നതിനും ഏറെ നിർണ്ണായകമാണ്. കേരള സംസ്ഥാന ആരോഗ്യ മന്ത്രി ശ്രീ മുരളീധരൻ ഈ പരിപാടിക്ക് ഉദ്ഘാടനം നിർവഹിച്ചു.ആറ്റിങ്ങൽ നഗരസഭയ്ക്ക് സ്വർണ്ണത്തിലുള്ള മഹാത്മാ ഗാന്ധിജിയുടെ പ്രതിമയും സർട്ടിഫിക്കറ്റും നഗരസഭാ ചെയർപേഴ്സൺ, സെക്രട്ടറി,ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശാവർക്കർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മുൻസിപ്പാലിറ്റി ജീവനക്കാർ തുടങ്ങിയവർ ഏറ്റുവാങ്ങി

