ആറ്റിങ്ങൽ : യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പകൽ പന്തം സമരം സംഘടിപ്പിച്ചു.പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പകൽ പന്തം സമര പരിപാടിയാണ് ആറ്റിങ്ങലിൽ നടന്നത്.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന എക്സി ക്യൂട്ടിവ് അംഗം സി.എസ്.ആദർശ് ഉദ്ഘാടനംചെയ്തു.
നിയമസഭാ മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റ് നൗഫൽ കടുവയിൽ അധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. കിരൺ കൊല്ലമ്പുഴ, സുഹൈൽ ആലoകോട് , ആകാശ് നഗരൂർ, സബീർ കുളമുട്ടം എന്നിവർ നേതൃത്വം നൽകി.
