നഗരസഭാ
കോവിഡ് നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയത്
സംബന്ധിച്ച് ചർച്ച ചെയ്യുന്നതിലേയ്ക്കായി ഒരു അവലോകന യോഗം
ചെയർമാൻ കെ.എം.ലാജിയുടെ അധ്യക്ഷതയിൽ
06/08/2021-ന് കൗൺസിൽ ഹാളിൽ വച്ച് നടന്നു. യോഗത്തിൽ
പങ്കെടുത്ത വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ
കച്ചവടക്കാർക്കുമാത്രമായി ഒരു വാക്സിനേഷൻ ക്യാംപ്
നടത്തണമെന്ന് നിർദ്ദേശിക്കുകയും നിയന്ത്രണങ്ങളിൽ ഇളവ്
ഉണ്ടെങ്കിലും കോവിഡ് പാട്ടോക്കോൾ കർശനമായി
പാലിക്കുന്നതാണ് എന്ന് ഉറപ്പുനൽകുകയും ചെയ്തു.
സർക്കാർ ഉത്തരവിന്മേൽ പ്രത്യേക ഇളവുകൾ പുതുതായി
അനുവദിക്കാതിരിക്കുന്നതിന് പ്രത്യേക ശദ്ധ ഉണ്ടാകണമെന്നും
സെക്ടറൽ മജിസ്ട്രേറ്റ് നിർദ്ദേശിച്ചു.
പോലീസ് വകുപ്പ്
ഉദ്യോഗസ്ഥർക്ക് നിയമം നടപ്പിലാക്കുന്നതിന്
കൗൺസിലർമാരും പൊതുജനങ്ങളും വ്യാപാരികളും
സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ബലിതർപ്പണത്തിന്
വരുന്നവർക്ക് പ്രത്യേക പരിഗണനയും ശുപാർശയും
ഒഴിവാക്കണമെന്ന് അറിയിക്കുകയും ചെയ്തു.
വാക്സിനേഷൻ
നടപടികൾ പരമാവധി ചെയ്യുന്നുണ്ടെന്ന് താലൂക്ക് ആശുപ്രതി
സൂപ്രണ്ട് അഭിപ്രായപ്പെട്ടു. പുന്നമൂട് മാർക്കറ്റിൽ എത്തുന്നവർ
സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും മാർക്കറ്റിലെ
തിരക്ക് ഒഴിവാക്കുന്നതിലേയ്ക്കായി മാർക്കറ്റിന് മുൻവശത്ത് പച്ചക്കറി
കച്ചവടവും മറ്റും നടത്തുന്നവരെ ടി സ്ഥലത്ത് നിന്ന് പൂർണ്ണമായും
ഒഴിവാക്കി ഈ കച്ചവടക്കാരെ മാർക്കറ്റിന് പുറകുവശത്തുകൂടി ഇടവാ
റോഡിൽ എത്തുന്ന വഴിയുടെ വശത്തായി ക്രമീകരിക്കണമെന്നും
നഗരസഭാ സെകട്ടറി നിർദ്ദേശിക്കുകയും അത്
നടപ്പിൽ
വരുത്തുന്നതിന് സെക്ടറൽ മജിസ്ട്രേറ്റിന്റെയും
പോലീസ്
അധികാരികളുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
മെതാനത്തും പരിസരത്തുമുളള അനധികൃത പാർക്കിംഗ്
ഒഴിവാക്കുന്നതിന്
പടിപടിയായി
നടപടികൾ
സ്വീകരിക്കുന്നതാണെന്നും നഗരസഭ, ധന്യ സൂപ്പർമാർക്കറ്റിന് സമീപം
സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് ഏര്യ പൊതുജനങ്ങൾ പരമാവധി
ഉപയോഗപ്പെടുത്തണമെന്നും നഗരസഭാ ചെയർമാൻ അഭ്യർത്ഥിച്ചു.
യോഗത്തിൽ നഗരസഭാ ചെയർമാൻ, സ്റ്റിയറിംഗ് കമ്മിറ്റി
അംഗങ്ങൾ, പാർലമെന്ററി പാർട്ടി നേതാക്കൾ, സെക്ടറൽ മജിസ്ട്രേറ്റ്,
തഹസിൽദാർ-പോലീസ് ഇവരുടെ പ്രതിനിധികൾ, വ്യാപാരി
വ്യവസായി ഏകോപനസമിതി ഭാരവാഹികൾ, ലേലക്കാർ, നഗരസഭാ
ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
