ആറ്റിങ്ങൽ : ഇടയ്ക്കോട് മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ മക്കളിൽ നിന്നും 2020/21 വിദ്യാഭ്യാസ വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു, ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. 20 /8 /2021 വെള്ളിയാഴ്ച 10 മണിക്ക് മദ്രസ ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഗ്ലോബൽ ട്രെയിനറും മോട്ടിവേറ്ററുമായ പ്രൊഫസർ ഉമർ ശിഹാബ് പങ്കെടുക്കുമെന്ന് ഫൈളുൽ ഇലാഹിയ മുസ്ലിം ജമാഅത്ത് ഭാരവാഹികൾ അറിയിച്ചു.
