ആറ്റിങ്ങൽ: നഗരസഭ തച്ചൂർകുന്ന് വാർഡിലെ അങ്കനവാടിയിലാണ് ജാഗ്രത സമിതി സംഘടിപ്പിച്ചത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുടുംബശ്രീ ചെയർപേഴ്സൺ എ.റീജ, ആശാവർക്കർ തുളസി, അംഗങ്ങളായ സുകുമാരകുറുപ്പ്, കൃഷ്ണദാസ്, ഷീജ, ദീപ്തി, സൗദ തുടങ്ങിയവർ പങ്കെടുത്തു.
വാർഡിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻ നിർത്തിയുള്ള ചർച്ചകളും, ഇവർക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന് വേണ്ട നീയമസഹായ ബോധവൽക്കരണവും യോഗത്തിൽ ചർച്ച ചെയ്തു.
