ഇന്ധനവില വര്‍ദ്ധനവ്, തൊഴിലില്ലായ്മ, കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തിലും പ്രതിഷേധിച്ച് ഡി വൈ എഫ് ഐ. വർക്കല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി എസ് എൻ എൽ ഓഫീസിനു സമീപം സംഘടിപ്പിച്ചിരിക്കുന്ന റിലേ സത്യാഗ്രഹം രണ്ടാം ദിവസത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വി പ്രിയദർശിനി നിർവഹിച്ചു. ആർ സൂരജ് അധ്യക്ഷനായി ലെനിൻരാജ് സ്വാഗതം പറഞ്ഞു. സജ്നു സലാം, ആർ വി കുമാർ, സത്യദേവൻ, സുനിൽ മർഹബ, കെ പി പ്രമോഷ് , കെ പി മനീഷ് തുടങ്ങിയവർ സംസാരിച്ചു. സ്ഥിര അംഗങ്ങൾക്ക് പുറമെ പാളയംകുന്നു, സൗത്ത്, ഒറ്റൂർ, വെട്ടൂർ മേഖലയിലെ സഖാക്കളും പങ്കെടുത്തു
