കണ്ണിന്റെ വിവിധ പ്രശ്നങ്ങൾ തടയുന്നതിനും ഭേദമാക്കാനാവാത്ത അന്ധത നിയന്ത്രിക്കുന്നതിനുമുള്ള പൊതു ജന അവബോധം വർധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ലോക കാഴ്ച ദിനം ആചരിക്കുന്നത്.”നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക”എന്നതായാണ് ഈ വർഷത്തെ ലോക കാഴ്ചദിന സന്ദേശം. സ്കൂൾ കുട്ടികൾക്കും പ്രായമായവർക്കും കാഴ്ച പരിശോധന നടത്തി കാഴ്ചക്കുറവ് ഉള്ളവർക്ക് കണ്ണടകൾ ഉറപ്പാക്കുക,തിമിരം ഗ്ലൈക്കോമ ,എന്നിവക്ക് പരിശോധന നടത്തുക ,എല്ലാ പ്രമേഹ രോഗികളിലും റെറ്റിനോപ്പതിക്കുള്ള സ്ക്രീനിങ് നടത്തുക,എന്നിവയാണ് ലക്ഷ്യമിടുന്നത്.
നേത്ര രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.40 വയസ്സിനു മുകളിലുള്ളവർ വർഷത്തിലൊരിക്കലെങ്കിലും നേത്ര രോഗ ഡോക്ടറെ കണ്ടു പരിശോധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
