സി.എസ്.ബി. ത്രിദിന പണിമുടക്ക് വെള്ളിയാഴ്ച തീരും
കേരളത്തിലെ ബേങ്കിംഗ് മേഖല വെള്ളിയാഴ്ച സ്തംഭിക്കും.
വിദേശ മാനേജ്മെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക, 2017 ലെ വേതന കരാർ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാർ രാജ്യവ്യാപകമായി നടത്തിവന്ന ത്രിദിന പണിമുടക്ക് വെള്ളിയാഴ്ച അവസാനിക്കും. സി.എസ്.ബി ജീവനക്കാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിലെ മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കും.ഇതോടെ ബാങ്കിംഗ് മേഖല പൂർണ്ണമായും ഇന്ന്നിശ്ചലമാകും.2018-ൽ ബാങ്കിൻ്റെ 51% ഓഹരി കനേഡിയൻ കമ്പനിയ്ക്ക് കൈമാറിയതു മുതലാണ് തൊഴിലാളി ദ്രോഹ നടപടി ആരംഭിച്ചത്. അന്നു മുതൽ ചെറുതും വലുതുമായിട്ടുള്ള സമരങ്ങൾ നടന്നുവരികയാണ്.രണ്ടാം ദിവസത്തെ സമരം സിഐറ്റിയു നേതാവ് എം.മുരളി ഉദ്ഘാടനം ചെയ്തു. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏര്യാ കമ്മറ്റിയംഗങ്ങളായ റ്റി.ദിലീപ് കുമാർ, ആർ.പി.അജി, എസ്.രാജശേഖരൻ, എസ്.സാബു, കെ.അനിരുദ്ധൻ, എ.അൻഫാർ ,ആർ.എസ്.അരുൺ, എഐറ്റിയുസി നേതാക്കളായ മണമ്പൂർ ഗോപകുമാർ, മുഹമ്മദ് റാഫി, മിഥുൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

