തൃശ്ശൂർ സെൻ്റ് മേരീസ് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിനികൾക്കാണ് കൂട്ടത്തോടെ നോറോ ബാധയുണ്ടായത്.
പനി,വയുവേദന, വയറിളക്കം ഛർദ്ദി എന്നിവയാണ് നോറോ ലക്ഷണം.
മലിനമായ ജലം ഉപയോഗിയ്ക്കുന്നതിലൂടെയാണ് രോഗം പടരുന്നത്.
ഈ മാസം ആദ്യം മുതൽ വിദ്യാർത്ഥിനികളിൽ അസുഖ ബാധ കണ്ടെങ്കിലും അവരെല്ലാം സ്വകാര്യ ചികിത്സ തേടുകയായിരുന്നു. എന്നാൽ അവരിൽ 7 പേർ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് നോറോ ബാധ കണ്ടെത്തിയത്.

