
കെ.എസ്.യു പ്രവർത്തകൻ്റെ
സഹോദരിയുടെ വിവാഹത്തിന് സൽക്കാരം ഒരുക്കി കോൺഗ്രസ്
ചെമ്പകമംഗലം മണ്ഡലം കമ്മിറ്റി.
കഴിഞ്ഞ ദിവസം തോന്നയ്ക്കൽ
പൊയ്കയിൽ ജമാ അത്ത് ആഡി
റ്റോറിയത്തിൽ വച്ച് നടന്ന വിവാഹ
സൽക്കാരത്തിൽ ആയിരത്തോളം
പേർക്കാണ് കെഎസ്യു പ്രവർത്തകർ ഭക്ഷണമൊരുക്കിയത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്
ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിൽ
വാർഡു കമ്മിറ്റികളാണ് പരിപാടിക്ക് മേൽനോട്ടം വഹിച്ചത്. മുൻ എം.എൽ.എ . എം.എ വാഹീദ് , ആർഎസ്പി
സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രബാബു, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്
മാരായ ഏച്.പി .ഷാജി, വിശ്വനാഥൻ നായർ.
ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ
അഡ്വ. എസ് .കൃഷ്ണകുമാർ,
അഡ്വ. വി. കെ. രാജു , യൂത്ത് കോൺഗ്രസ്
സംസ്ഥാന ജനറൽ സെക്രട്ടറി ബി.എസ് .അനുപ്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻറ് ബാഹുൽ കൃഷ്ണ തുടങ്ങി നിരവധി നേതാക്കൾ വിവാഹത്തിൽ
പങ്കെടുത്ത് നവദമ്പതികളെ അനുഗ്രഹിച്ചു. കോവിഡ് രണ്ടാം ഘട്ടത്തിൽ കോവിഡ് ബാധിതർക്കും , ഭക്ഷണം പാകം ചെയ്ത്
കഴിക്കാൻ കഴിയാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ആളുകൾക്കും രണ്ട് മാസത്തോളം
ഭക്ഷണം പാകം ചെയ്ത് എത്തിച്ചും ,
അഞ്ഞൂറോളം പേർക്ക് സൗജന്യ
കോവിഡ് വാക്സിൻ നൽകിയും, വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വാങ്ങിക്കൊടുത്തും
നിരവധി മാതൃകാ പ്രവർത്തനങ്ങളാണ്
മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
നടത്തിയത്.
