വർക്കല.തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോക്ടർ ദിവ്യ V ഗോപിനാഥ് ഐപിഎ സിനു ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്പി വീ. റ്റി .രാശി ത്ത് ,വർക്കല ഡിവൈഎസ്പി പി. നിയാസ് , സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കിലർ എന്നിവരുടെ നേതൃത്വത്തിൽ വർക്കല സി ഐ വിഎസ് പ്രശാന്ത് എസ് ഐ അജിത് കുമാർ എന്നിവരുൾപ്പെടുന്ന പോലീസ് സംഘം വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 7.3 കിലോയോളം കഞ്ചാവ് 0.9 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ഇവ കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച റിസോർട്ട് ഉടമ ഉൾപ്പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയിതു കേസിൽ പ്രതികളായ തച്ചൻകോണം പുത്തൻവിള വീട്ടിൽ ഷൈജു എന്ന സഞ്ജു (35 )
മുണ്ടയിൽ,മേലെ പാളയത്തിൽ വീട്ടിൽ വിഷ്ണു ( 25), ശ്രീനിവാസപുരം ലക്ഷംവീട്ടിൽ നാദിർ ഷാ (23 ), ശ്രീനിവാസപുരം വർക്കല സലിം മൻസിലിൽ സലിം(19), ഓടയം വർക്കല സഫീയുള്ള
അൽ അമലിൽ സൽമാൻ (27), പരവൂർ കുറമണ്ഡൽ ഷാഹ്ന മൻസിൽ നിഷാദ് ( 21), നെടുങ്ങോലം വട്ടച്ചാലിൽ തീർത്ഥം വീട്ടിൽ കൃഷ്ണ പ്രിയ (21), പോത്തൻകോട് കൊയ്ത്തൂർക്കോണം നെല്ലിക്കുന്നത് വീട്ടിൽ
ആഷിഖ് (23), കല്ലറ കുറഞ്ഞിലക്കാട് ആർ വി വീട്ടിൽ സൽമാൻ (30), പരവൂർ ഭൂതക്കുളം ലത മന്ദിരത്തിൽ സന്ദേഷ് എന്നിവർ ആണ് അറസ്റ്റിലായത്.ഡാൻസ് സാഫ് ടീമംഗങ്ങളായ ഫിറോസ് ഖാൻ ,ദിലീപ്, ബിജു, ബിജു, സുനിൽ രാജ് ,അനൂപ്, ഷിജു ,വിജീഷ്, നവിൽ, രാജ് ,സുധി കുമാർ ഷിബുകുമാർ, അലക്സ്, എസ് ഐ ഗോപകുമാർ, എ എസ്ഐ ബൈജു, ഷൈജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.പ്രതികളിൽ നിന്നും രണ്ട് മോട്ടോർ സൈക്കിളുകളും ഒരുകാറും 12 മൊബൈൽഫോണുകളും പിടിച്ചെടുത്തു.
