വർക്കല താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിൽ നാളെ രാവിലെ 10 മണിക്ക് ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെന്ന് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.
അഡ്വക്കേറ്റ് വി ജോയ് എംഎൽഎ യുടെ ശ്രമഫലമായി 3.30 കോടി ചെലവഴിച്ചാണ് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ഇരുനിലയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണം നേരത്തെ പൂർത്തീകരിച്ചിരുന്നു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത് തടസ്സമുണ്ടായി.ആദ്യം കോവിഡിനെ വാക്സിനേഷൻ സെൻറർ ആയും പിന്നീട് ടെസ്റ്റിംഗ് കേന്ദ്രമായും മാറ്റുകയുണ്ടായി. ഇതിനിടയിൽ താലൂക്ക് ആശുപത്രിയെ കോവിഡ് ആശുപത്രി ആക്കി മാറ്റുകയും ചെയ്തു.
കോവിഡ് ആശുപത്രിയായ സാഹചര്യത്തിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കാൻ സാധിക്കുകയില്ല.ഗൈനക്കോളജി അടക്കമുള്ള വിഭാഗങ്ങൾ ഭാഗികമായി നിർത്തി വയ്ക്കുകയുണ്ടായി.ഇത്തരം സാഹചര്യത്തിൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നീണ്ടുപോവുകയാണ് ചെയ്തത്..ഒരു സമയം 10 പേർക്ക് ഡയാലിസിസ് ചെയ്യാൻ സാധിക്കും.ഭാവിയിൽ 3 ഷിഫ്റ്റുകളിലായി ഒരു ദിവസം 30 പേർക്ക് ഡയാലിസിസ് ചെയ്യാൻ അവസരമുണ്ടാകുമെന്ന് അഡ്വക്കേറ്റ് വി ജോയ് എംഎൽഎ അറിയിച്ചു.ബിപിഎൽ കാർഡ് ഉടമകൾക്ക്
450 രൂപയും, എപിഎൽ കാർഡ് ഉടമകൾക്ക് 650 രൂപയും ഈടാക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനിച്ചിരിക്കുന്നത്.
28 ന് രാവിലെ 10 മണിക്ക് മുൻസിപ്പൽ ചെയർമാൻ കെ.എം.ലാജി യുടെ അധ്യക്ഷതയിൽ അഡ്വക്കേറ്റ് വി ജോയ് എംഎൽഎ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും വൈസ് ചെയർപേഴ്സൺ കുമാരി സുദർശനി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, വാർഡ് കൗൺസിലർ അഡ്വ അനിൽകുമാർ, ആശുപത്രി സൂപ്രണ്ട് ബിജു നെൽസൺ എന്നിവർ പങ്കെടുക്കും.
