കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നു ആറ്റിങ്ങൽ മാമം ബാഷ കാർസ് & ഗരാജിൽ വൈകുന്നേരം നാലുമണിക്കായിരുന്നു പരിപാടി. അസോസിയേഷൻറെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി യുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. സംഘടനയുടെ 2019 _22 കാലയളവിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്ക് അവതരണവും 2022 _25 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെയും തെരഞ്ഞെടുത്തു താലൂക്ക് പ്രസിഡണ്ടായി ഷാനവാസ് ബാഷയേയും സെക്രട്ടറിയായി ഷിയാസിനെയും ട്രഷററായി രതീഷും ഉൾപ്പെടെയുള്ള പതിനെട്ട് അംഗ കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.

