തിരുവനന്തപുരം : അയിരൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎ ഇനത്തിൽ പെടുന്ന മയക്കുമരുന്നുമായി നാലുപേർ അറസ്റ്റിൽ.
മടവൂർ കാറായിക്കോണം കരിമ്പ്വിള അമ്പിളിമുക്കിൽ കുന്നിൽ വീട്ടിൽ ബദറുദ്ദീൻ മകൻ റിയാദ് (28).നാവായിക്കുളം കൊറായിക്കോണം കരിമ്പൂവിള പുത്തൻവീട്ടിൽ ഷാഫി മകൻ അർഷാദ്(26),തിരുവനന്തപുരം കോർപ്പറേഷനിൽ മുട്ടത്തറ പൂന്തുറ ഗവൺമെന്റ് ആശുപത്രിക്ക് സമീപം മാണിക്യവിളാകം പുതുവൽ ഹൗസിൽ അക്ബർബാദുഷ മകൻ മുഹമ്മദ് ഹനീഫ(38). അഴൂർ പെരുമാതുറ കൊട്ടാരം തുരുത്ത് അംഗതിൽ പത്ത് വീട്ടിൽ മുഹമ്മദ് മകൻ ഷാഹിൻ (25) .എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശില്പ. ഡിയുടെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുന്നതിനാലുള്ള സ്പെഷ്യൽ ഡ്രൈവ് നടന്നു വരവേ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് (DANSAF) എസ്.ഐ ഫിറോസ് ഖാൻ,എ.എസ്ഐ ടി.ബിജു,
എ.എസ്.ഐ ബിജുകുമാർ, എ. എസ്ഐ ദിലീപ് എസ്. സി.പി.ഒ അനൂപ്, സി. പി. ഒ സുനിൽ രാജ്, സി. പി. ഒ വിനീഷ്, സി. പി. ഒ ഷിജു എന്നിവരും അയിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്. ഒ ജയസനിൽ, ടി സജിത്ത്, സുനിൽ കുമാർ, എ.എസ്. ഐ സുനിൽ കുമാർ, എ. എസ്. ഐ ഇതിഹാസ് ജി നായർ, എ. എസ്. ഐ ബൈജു, സി. പി. ഒ സജീവ്, സി.പി. ഒ ശിവപ്രസാദ്, സിപിഒ വൈശാഖ് എന്നിവരും വർക്കല ഡിവൈഎസ്പി നിയാസിന്റെയും ഡിവൈഎസ്പി രാശിത്തിന്റേയും നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
