പെരുമാതുറ : മുതലപ്പൊഴി ഹാർബറിൽ കപ്പൽ ചാനലിൻ്റെ ആഴം കൂടുന്നതിനുള്ള കൂറ്റൻ ട്രജർ മുതലപ്പൊഴിയിൽ എത്തിച്ചു.ശാന്തിസാഗർ 14 എന്ന ട്രജറാണ് മുതലപ്പൊഴിയിലെത്തിച്ചത്. ഹാർബറിൻ്റെ പ്രവേശന കവാടം മുതൽ പാലം വരെയുള്ള ഭാഗത്ത് 400 മീറ്റർ നീളത്തിലും 5 മീറ്റർ താഴ്ചയിലും ട്രജ്ജ് ചെയ്യുകയാണ് ശാന്തി സാഗറിൻ്റെ ഭൗത്യം.
ഇന്ന് രാവിലെയോടെ മുതലപ്പൊഴിലെത്തിച്ച ട്രജ്ജർ അഴിമുഖത്തിന് സമീപം കടലിൽ നക്കൂരമിട്ടിരിക്കുകയാണ്. സാങ്കേതിക നടപടികൾ പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ ട്രജ്ജിംഗ് പ്രവർത്തികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാരുമായുള്ള ധാരണപ്രകാരം അദാനി ഗ്രൂപ്പാണ് ട്രജ്ജിംഗ് നടത്തുന്നത്. കുഴിച്ചെടുക്കുന്ന മണ്ണൽ തീരശോഷണം ഉണ്ടാകുന്ന ഭാഗത്ത് നിക്ഷേപിക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ ശാന്തിസാഗർ 13 എത്തിച്ച് ട്രജ്ജിംഗ് പ്രവർത്തികൾ നടന്നിരുന്നെങ്കിലും ഇതിന് ശേഷവും മുതലപ്പൊഴി അഴിമുഖത്ത് മണ്ണൽ അടിഞ്ഞ് കൂടുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. പൂന്നൈ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസേർച്ച് സ്റ്റേഷൻ, ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഓഫ് ഓഷൻ ടെക്നോളജി എന്നിവരുടെ നേതൃത്വത്തിൽ പഠനങ്ങളും ഇതിനൊപ്പം പുരോഗമിക്കുകയാണ്.
