തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിറ്റിയിലും തീരപ്രദേശങ്ങളിലെ സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ പൊലീസിന് നിർദേശം. സംഘർഷത്തിന് ചില ശക്തികൾ കോപ്പുകൂട്ടുന്നുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അവധിയിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം തിരികെ ജോലിയിൽ പ്രവേശിക്കാനും ഏത് അടിയന്തര സാഹചര്യം നേരിടാൻ തയാറായിരിക്കണമെന്നും നിർദേശമുണ്ട്. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കണം. സംശയകരമായ ആളുകളെയും വാഹനങ്ങളും പരിശോധിക്കണം. തീരപ്രദേശങ്ങളിലടക്കം 24 മണിക്കൂറും ശക്തമായ നിരീക്ഷണമുണ്ടാകണം. വിഴിഞ്ഞത്തിന് പുറമെ, മറ്റു തീരമേഖലകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്
