മലയിൻകീഴ്: മൊബൈൽ ഫോൺ ചാർജർ എടുക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. വിളവൂർക്കൽ ഈഴക്കോട് ചെറുമുറി ഷാലോം നിവാസിൽ എസ്.എസ്. ഷിജിൻ (23) ആണ് മരിച്ചത്. പശുത്തൊഴുത്തിൽ പിതാവ് ഷാജിയോടൊപ്പം ജോലി ചെയ്യുന്നതിനിടെ ചാർജ് ചെയ്യാൻ ഇട്ടിരുന്ന മൊബൈൽ ഫോൺ എടുക്കുന്നതിനിടെ സ്വിച്ച് ബോർഡിൽനിന്നാണ് ഷോക്കേറ്റത്. പിതാവ് ഓടിയെത്തി കമ്പ് കൊണ്ട് തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തിനും ഷോക്കേറ്റു. ഷാജിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് വൈദ്യു തിബന്ധം വേർപെടുത്തി അച്ഛനെയും മകനെയും തൊഴുത്തിൽനിന്നു രക്ഷിച്ചത്. ഇരുവരെയെയും കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഷിജിന്റെ ജീവൻ രക്ഷിക്കാനായില്ല.ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: സജിത. സഹോദരി: ഷിജി.
