നഗരൂർ ഗ്രാമപഞ്ചായത്തിലെ ഈഞ്ചമൂല ഏലായിലെ കൊയ്ത്തുൽസവം നടന്നു. 45 ഹെക്ടർ വരുന്ന ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ പാടശേഖരമായ ഈഞ്ച മൂല ഏലായിൽ നടന്ന കൊയ്ത്ത് മഹോത്സവം ആറ്റിങ്ങൽ എം എൽ എ ഒ. എസ് അംബിക ഉത്ഘാടനം നിർവ്വഹിച്ചു.കേരള കർഷകസംഘം ഏര്യ സെക്രട്ടറി വി.ബിനു, സി.പിഎം വെള്ളല്ലൂർ ലോക്കൽ സെക്രട്ടറിഎസ്. കെ സുനി, സി പി ഐ മണ്ഡലം കമ്മറ്റി അംഗം കെ.ശശിധരൻ നായർ,കേരള കർഷകസംഘം വെള്ളലൂർ വില്ലേജ് സെക്രട്ടറി എസ് സജ്ജനൻ, സി ഡി എസ് മെമ്പർ ഷീജ എന്നിവർ പ്രസംഗിച്ചു.
എ ഡി എസിൻ്റെ നേതൃത്വത്തിൽ കൊയിത്തുപാട്ട് സംഘമായിരുന്നു കൊയ്ത്തിന് നേതൃത്വം കൊടുത്തതു്. എം എൽ എ യോടെപ്പം കുടുംബശ്രീ പ്രവർത്തകർ കൂടി ചേർന്നു നടത്തിയ കൊയ്ത്തു പാട്ട് കർഷകർക്കും നാട്ടുകാർക്കുംആവേശം ഉയർത്തി


