ആറ്റിങ്ങൽ.
മുന്നൂറു വർഷം മുമ്പുള്ള ആറ്റിങ്ങൽ ദേശത്തിന്റെയും 1721 ലെ ആറ്റിങ്ങൽ കലാപത്തിന്റെയും ചരിത്രം പ്രമേയമാകുന്ന പുതിയ നോവലാണ് ആത്മാക്കളുടെ ഭവനം. ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത് നമ്മുടെ ഗ്രന്ഥശാലയ്ക്കാണ്.
2023 ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഈ പുസ്തകത്തെപ്പറ്റി ഒരു ചർച്ച കൊല്ലമ്പുഴ ഫ്രണ്ട്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്നു. ഡോ.എസ്. ഭാസിരാജ്, കരവാരം രാമചന്ദ്രൻ, എം.എസ് ഗീതാപത്മം, ഡോ.രതീഷ് എന്നിവർ ചർച്ച നയിക്കുമെന്നു ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു
