വിതുര: തേവിയോട് കുണ്ടയം പള്ളിയ്ക്കു സമീപത്തെ ട്രാൻസ്ഫോർമറിൽ തീ പിടിച്ചു. വിതുരയിൽ നിന്നും ഫയർ ഫോഴ്സെത്തി തീ കെടുത്തി. ട്രാൻസ്ഫോർമറിന്റെ മെഷീനും വയറുകളും സ്വിച്ചു ബോർഡുകളും ലൈനുകളും കത്തി.ഷോർട്ട് സർക്യൂട്ട് ആകാം തീ കത്തുന്നതിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.മറ്റേതെങ്കിലും തരത്തിൽ തീ പടരാനുള്ള സാധ്യത ഉണ്ടെന്നും എന്നാൽ കാരണം സംബന്ധിച്ചു കൃത്യമായ വ്യക്തത ഇല്ലെന്നും അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫിസർ ജി. രവീന്ദ്രൻ നായർ പറഞ്ഞു. പ്രദേശത്തു മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
Contents
