പെരുമാതുറ ഒറ്റപ്പനയിൽ തെരുവുനായയുടെ ആക്രമണം. ഏഴ് പേർക്ക് നായയുടെ കടിയേറ്റു. സ്ത്രികളടക്കമുള്ളവര്‍ക്ക് നേരെയാണ് തെരുവുനായ ആക്രമണമുണ്ടായത്.
ഇന്ന് വൈകുന്നേരം 4 മണിയോടെ സംഭവം. സംഭവം.ഒറ്റപന സ്വദേശികളായ നദിയ (23), സഫീന (40), നിസ്സാർ (50), ഹസീന : (40), റാഫി (41), സൈനബ (65), ബിലാൽ (20) എന്നിവർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിന് പുറത്തുനില്ക്കുയായിരുന്ന ഇവരെയാണ് തെരുവു നായ ആദ്യം കടിച്ചത്. തുടര്‍ന്ന് ഇവരുടെ ബന്ധുവിന് നേരെയും ആക്രമണമുണ്ടായി.
നായ പോയ വഴിയെല്ലാം ആളുകളെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് പേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്. ആക്രമിച്ച നായെ പിടികൂടാൻ നാട്ടുകാർ ശ്രമിച്ച് വരുകയാണ്
