കേരളീയം
കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന കേരളീയത്തിന്റെ ഭാഗമായി വിപുലമായ തലത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ കേരളീയത്തിൻ്റെ ഭാഗമായി മാറുകയാണ് . കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളുടെ പങ്കാളിത്തമാണ് ആഗ്രഹിക്കുന്നത് കേരളീയത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താല്പര്യപത്രം ഒക്ടോബർ 8 നകം താഴെ പറയുന്ന മെയിൽ ഐഡിയിലേക്ക് അയച്ചു നൽകുക
keraleeyamfoodfestival@gmail.com
