ചിറയിൻകീഴ് .നിത്യഹരിത നായകൻ പത്മഭൂഷൻ പ്രേംനസീറിന്റെ മുപ്പത്തി അഞ്ചാം ചരമവാർഷികം ആചരിച്ചു. കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് നിയോജകമണ്ഡലം എംഎൽഎ വി.ശശി, അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് .എം .പി. മുഖ്യാതിഥിയായി. 2022 23 അധ്യായന വർഷത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് ശൈലജ ബീഗം, പ്രശസ്ത സിനിമാ സീരിയൽ താരം ശ്രീലത നമ്പൂതിരി ,കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. രജിത, യുവ ചലച്ചിത്ര സംവിധായകൻ ഷമീർ ഭരതന്നൂർ ,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, വാർഡ് അംഗം ആർ മനോമണി, വിശ്വനാഥൻ നായർ ,സ്കൂൾ പ്രിൻസിപ്പൽ വി. ഉദയകുമാർ, പിടിഎ ഭാരവാഹികളായ അനസ് എസ് ,ഷെരീഫ് പനയത്തറ, തുടങ്ങിയവർ പങ്കെടുത്തു



