ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി സി.പി.എമ്മിലെ എം അബ്ദുൽ വാഹിദിനെ തെരഞ്ഞെടുത്തു. 5 നെതിരെ 12 വോട്ടുകൾക്കാണ് എം അബ്ദുൽ വാഹിദിനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തത്. 19 അംഗ പഞ്ചായത്ത് സമിതിയിൽ കോൺഗ്രസ് അംഗം അൻസിൽ അൻസാരിക്ക് അഞ്ചും, സി.പി.ഐ (എം) ലെ അബ്ദുൽ വാഹിദ് 12 വോട്ടും നേടി. ബി.ജെ.പിയുടെ 2 അംഗങ്ങൾ വിട്ടു .
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പെരുമാതുറയിലെ തീരദേശവാർഡുകളിൽ നിന്നുള്ള പഞ്ചായത്തംഗമാണ് എം അബ്ദുൽ വാഹിദ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിലൂടെയാണ് എം അബ്ദുൽ വാഹിദ് രാഷ്ട്രീയ രംഗത്തേക്ക് സജീവമായത്.
19 വാർഡ്കളുള്ള ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ
സിപിഎം 11, സിപിഐ 1, കോൺഗ്രസ്സ് 5, ബിജെപി 2, എന്നിങ്ങനെയായിരുന്നു 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് നില.
