തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി. . അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റാണ് തകരാറിലായയത്. ഇതോടെയാണ് രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങിയത് ലിഫ്ടിനുളളിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങാൻ പറ്റാതാവുകയായിരുന്നു. ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും തകരാറിലായത്.തുടർന്ന് എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ അറിയിച്ചതും അനുസരിച്ച് ജീവനക്കാരെത്തി ലിഫ്റ്റിൽ നിന്നും രോഗിയെയും ഡോക്ടറെയും പുറത്തേക്ക് എത്തിക്കുകയായിരുന്നു.
