കടയ്ക്കാവൂർ : കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ ചിങ്ങം -1 കർഷകദിനാഘോഷം , മികച്ച കർഷകരെ ആദരിക്കൽ അപേക്ഷ ക്ഷണിക്കുന്നു . 2024 ഓഗസ്റ്റ്-17-ചിങ്ങം -1 കർഷകദിനമായി കടയ്ക്കാവൂർ – ഗ്രാമ പഞ്ചായത്ത് – കൃഷി ഭവൻ സംയുക്തമായി ആഘോഷിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരെ അന്നേ ദിവസം നടക്കുന്ന കർഷകദിന വേദിയിൽ ചിറയിൻകീഴ് MLA .V.ശശി യുടെ നേതൃത്വത്തിൽ ആദരിക്കുന്നു. മികച്ച ജൈവകർഷകൻ,മുതിർന്ന കർഷകൻ, SC വിഭാഗം കർഷക/കർഷകൻ നെൽ കൃഷി കർഷകൻ, കുട്ടി കർഷകൻ ക്ഷീരകർഷകൻ, തെങ്ങ് കൃഷി കർഷകൻ, വനിതാ കർഷക ,യുവ കർഷക/കർഷകൻ, പച്ചക്കറി കൃഷി കർഷകൻ , മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾ , പൂ കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾ , സമ്മിശ്ര കൃഷി കർഷകൻ/കർഷക എന്നീ 13 വിഭാഗങ്ങളിലാണ് മത്സരം.
അപേക്ഷകർ വെള്ള പേപ്പറിൽ കൃഷി വിവരങ്ങൾ, വ്യക്തിവിവരങ്ങൾ എന്നിവ രേഖപ്പെടുത്തി 05-08-2024 ന് വൈകുന്നേരം 5 ന് മുൻപായി കൃഷി ഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു .
