ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രാൻസിറ്റ് വാർഡിൽ സെമി ഐ.സി.യു. വാർഡ് സജ്ജമാക്കി പ്രവർത്തനം ആരംഭിച്ചു. ഇതിനു പുറമേ ആശുപത്രിയിലെ രണ്ടു ട്രോമ വാർഡിലും ഉടൻ സെമി ഐ.സി.യു. വാർഡുകൾ ആരംഭിക്കും. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്താൻ രാവിലെ ചേർന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. അതിനെ തുടർന്ന് രാത്രിയോടുകൂടി ഇവിടത്തെ പ്രവർത്തനം ആരംഭിച്ചു.
രണ്ടു ട്രോമ വാർഡുകൾ ഐ.സി.യു. വാർഡ് ആക്കി മാറ്റുന്നതിനുള്ള നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകി. ആശുപത്രിയിലെ ഓക്സിജൻ ലഭ്യത സംബന്ധിച്ച പരിശോധന നടത്തി. ലിക്വിഡ് ഓക്സിജൻ, ഓക്സിജൻ മാനിഫോൾഡ് സംവിധാനങ്ങളും സന്ദർശിച്ചു.
നിലവിലുണ്ടായിരുന്ന 2 ടാങ്ക് (10KL) ലിക്യ്ഡ് ഓക്സിജൻ ടാങ്കുകൾക്കൊപ്പം 20KL ന്റെ പുതിയ ഓക്സിജൻ ടാങ്ക് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ
ഒരു മിനുട്ടിൽ 2000 ലിറ്റർ ഓക്സിജൻ (ഗ്യാസ്) ഉൽപാധിക്കുവാൻ ശേഷിയുള്ള ഓക്സിജൻ ജനറേഷൻ പ്ലാന്റ് ഒരായ്ച്ചയ്ക്കുള്ളിൽ മെഡിക്കൽ കോളേജിൽ പ്രവർത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു..
