കഴക്കൂട്ടം – പ്രതിസന്ധികൾക്കിടയിലും പിറന്ന നാടിനോടുള്ള കടമകൾ നിർവഹിയ്ക്കുന്ന പ്രവാസി മലയാളി സംഘടനകൾ മലയാള നാടിൻ്റെ അഭിമാനമാണ്.കോവിഡ് ലോക്ക് ഡൗൺ കാലത്തെ ഈദ് ആഘോഷിയ്ക്കാനുള്ള ഭക്ഷ്യ വിഭവ കിറ്റുകൾ വിതരണം ചെയ്തു കൊണ്ട് ഷാർജ കെ.എം സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാതൃകയായി. കണിയാപുരത്ത് നടന്ന ഷാർജ കെ.എം സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഈദ് കിറ്റ് വിതരണത്തോട് അനുബന്ധിച്ചുള്ള സുഹൃത്ത് സംഗമം ഷാർജ ‘കെ.എം സി.സി സംസ്ഥാന വൈ. പ്രസിഡൻ്റ് ചാന്നാങ്കര കബീർ ഉത്ഘാടനം ചെയ്തു. സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പോത്തൻക്കോട് റാഫി അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് – യൂത്ത് ലീഗ് ഭാരവാഹികളായ ഷഹീർ ജി അഹമ്മദ്, ഷഹീർ ഖരീം, മുനീർ കൂര വിള, തൗഫിക്ക്, അൻസർ ഗഫൂർ, നസീർ എന്നിവർ പ്രസംഗിച്ചു
