കേരള പ്രവാസി സംഘം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി അഭിപ്രായപ്പെട്ടു. അഴൂർ പഞ്ചായത്തിലെ ഗാന്ധി സ്മാരകം സ്പടികത്തിൽ നടന്ന യൂണിറ്റ് പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വി ജോയി. യൂണിറ്റ് പ്രസിഡന്റ് എം കെ കബീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ സെക്രട്ടറി ബി എൽ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ തുടർന്ന് ഗാന്ധി സ്മാരകം ജംഗ്ഷനിൽ ജില്ലാ ജോയിൻ സെക്രട്ടറി ആർ നൗഷാദിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം നോർക്ക ഡയറക്ടർ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് ഊരുപോയ്ക രഘുനാഥ് ചാരിറ്റബിൾ സൊസൈറ്റിയുടെ ധാന്യ കിറ്റ് വിതരണം ജില്ലാ പ്രസിഡണ്ട് നാസർ പൂവച്ചൽ നടത്തി. ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഓഫീസർ അജി ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. അടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ, സിപിഐഎം എൽ സി സെക്രട്ടറി രഘുനാഥ്, ഗാന്ധിസ്മാരകം വികസന സമിതി ആക്ഷൻ കൗൺസിൽ ചെയർമാൻ അനിലാൽ, പ്രവാസി സംഘം നേതാക്കളായ നാസർ പാപ്പനംകോട്, ജോബോയ് അഡോൾഫ്, റഫീഖ്, ഹക്കീം, വാഹിദ്, അജ്മൽ ബായി, സജയൻ, അലിയാര് കുഞ്ഞ്, ഹസീന റഫീഖ്, റഷീദ് റൊസ്തം, സതികുമാർ, മുജീബ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു നാസർ സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു.
