സർവ്വരാജ്യ തൊഴിലാളി ദിനമായ മെയ് 1 ന് ഐ എൻ ടി യു സി മുടപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഐ എൻ ടി യു സി കിഴുവിലം മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ നിർവഹിച്ചു തൊഴിലിനും തൊഴിലാളികൾക്കും സമൂഹത്തിൽ മാന്യതയും, തൊഴിൽ സംരക്ഷണവും, സർവ്വോപരി തൊഴിൽ വരുമാനവും കൂടുതൽ ഉറപ്പുവരുത്തേണ്ട ചുമതലകൾ ട്രേഡ് യൂണിയനകൾ ഒന്നടങ്കം ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത് അതിൽ ദേശീയ ട്രേഡ് യൂണിയൻ പ്രസ്ഥാനം എന്നുള്ള രീതിയിൽ ഐ എൻ ടി യു സി അതിന്റെ പങ്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് ഈ തൊഴിലാളി ദിനത്തിൽ ഉറപ്പു നൽകുന്നുവെന്ന് കടയറജയചന്ദ്രൻ സൂചിപ്പിച്ചു
മണലുവിള താഹ,നൗഷാദ് ഒ ഐ സി സി, റഹിം, രാജീവ്,
അൽഅമീൻ, കബീർ, രാമചന്ദ്രൻനായർ,
ഐ എൻ ടി യു സി ഭാരവാഹികളായ താഹ, വാഹിദ്, ഉത്തമൻ ഷാജി, എന്നിവർ മെയ് ദിന ആശംസകൾ അറിയിക്കുകയും ചെയ്തു.
