
ആറ്റിങ്ങൽ:- റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ
ആർ ടി ഓഫീസിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഗവ. ഐ റ്റി ഐ യിൽ ബോധവത്ക്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.30 മണിക്ക് നടന്ന ചടങ്ങിൽ ഐ ടി ഐ പ്രിൻസിപ്പൽ . ശിവരാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി അരുൺ റോയ് പങ്കെടുത്തു. എ എം വി ഐ മാരായ അനിൽ എം ആർ, സരിഗാ ജ്യോതി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയിയായ ആദിത്യന് ഹെൽമറ്റും പങ്കെടുത്ത മറ്റ് കുട്ടികൾക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകി.

