ആറ്റിങ്ങൽ: കേരള സർക്കാർ കാർഷിക വികസന ക്ഷേമ വകുപ്പ് ആറ്റിങ്ങലിൽ 2026 -2027 വർഷത്തെ കാർഷിക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ എം പ്രദീപ് ഞാറ്റുവേല ചന്ത ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആറ്റിങ്ങൽ കൃഷി ഓഫീസർ പ്രമോദ് ജി എസ്അധ്യക്ഷത വഹിച്ചു . കർഷകർക്ക് തങ്ങളുടെ വിത്തുകളും തൈകളും പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും വേണ്ടി ഒരുക്കിയ ഈ മേളയിൽ വിവിധയിനം തൈകളും ഫലവൃക്ഷങ്ങളും പച്ചക്കറി തൈകളും കർഷകർ അണിനിരത്തി. ഈ പരിപാടിയിൽ നഗരസഭ കൗൺസിൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു


