ചിറയിൻകീഴ് ബ്ലോക്ക് അഞ്ചുതെങ്ങ് ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ സി. പി. ഐ. എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ സി. ലെനിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഉപ തിരഞ്ഞെടുപ്പ് ഉണ്ടാകുവാൻ ഉണ്ടായ സാഹചര്യം എണ്ണിയെണ്ണി പറഞ്ഞു. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട യുഡിഫ് സ്ഥാനാർഥി രാജീവച്ചു സംഘപരിവാർ കൂടാരത്തിൽ ചേക്കേറി കഴിഞ്ഞ നിയമസഭയിൽ നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടതിന്റെ ഭാഗമായി ആണ് തിരഞ്ഞെടുപ്പിലേക്കു നമ്മളെ തള്ളിവിട്ടത്. ഇനിയും ഈ ഡിവിഷനിൽ യുഡിഫ് വിജയിച്ചാൽ വീണ്ടും സംഘപരിവാർ വേദിയിൽ പോകില്ല എന്ന് നമുക്ക് എന്താണ് ഉറപ്പ് എന്ന് യോഗത്തിന്റെ അധ്യക്ഷനായ ഏരിയ സെക്രട്ടറി ആർ. സുഭാഷ് വിശദീകരിക്കുകയുണ്ടായി. യോഗത്തിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ട് സി. പി. ഐ. നേതാവ് മനോജ്. ബി. ഇടമന സംസാരിച്ചു. ഇടതുമുന്നണി ഘടക കക്ഷി നേതാക്കളായ ഫിറോസ് ലാൽ, കോരാണി സനൽ, വെമ്പായം നസീർ, പോത്തങ്കോട് വിജയൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ആറ്റിങ്ങൽ എം. എൽ. എ. ഓ. എസ്സ്. അംബിക, ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാമു, ജില്ലാ കമ്മിറ്റി അംഗം ഷൈലജ ബീഗം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ എം. പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല, കടക്കാവൂർ പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ മുഹമ്മദ്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു. എസ്സ്, വക്കം പഞ്ചായത്ത് പ്രസിഡന്റ് സജിവ്, തുടങ്ങി ഇടത് പക്ഷത്തിന്റെ മുഴുവൻ ജന പ്രതിനിധികൾ, സ്ഥാനാർഥി . ബിജിമോൾ. എസ്സ് എന്നിവർ സംസാരിച്ചു.
തുടർന്ന് കോരാണി സനൽ ചെയർമാനും സഖാവ് അഞ്ചുതെങ്ങ് സുരേന്ദ്രൻ കൺവീനറുമായി 501 പേരുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നൽകി.


