
ചിറയിന്‍കീഴ്: ചിറയിന്‍കീഴ് എകസൈസ് റേഞ്ചിന്റെ കീഴില്‍ ഡ്രൈ ഡേ പരിശോദനയില്‍ 107 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. കിഴുവിലം പുകയിലത്തോപ്പ്,കുറക്കട എന്നീ ഭാഗങ്ങളില്‍ നടന്ന പരിശോദനയില്‍ കൊടുവാറക്കോണം പണയില്‍ വീട്ടില്‍ വിജയകുമാറില്‍ (53)നിന്ന് 3.5 ലിറ്ററും അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കൂടി പുരയിടം വീട്ടില്‍ സെലിന്(60) നിന്ന് 50 ലിറ്ററും,അഞ്ചുതെങ്ങ് മണ്ണാര്‍ക്കുളം ചായക്കുടിപുരയിടത്തില് മേബിള്‍ റോബര്‍ട്ടില്‍ നിന്ന് 54 ലിറ്ററും പിടികൂടി. ചിറയിന്‍കീഴ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഡി സന്തോഷിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെകര്‍ കൃഷ്ണകുമാര്‍, പ്രവന്റിവ് ഓഫീസര്‍ സിബു എ രാജ്, നിസാം,അജിത്കുമാര്‍,റിയാസ്,അജാസ്,ദീപ്തി പി, അനില്‍കുമാര്‍ എന്നിവര്‍ പരിശോദനയില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
