കായിക്കര മൂലൈതോട്ടത്തിൽ മദ്യ മാഫിയുടെ വിളയാട്ടം കഴിഞ്ഞദിവസം രാത്രി മുലൈതോട്ടത്തിൽ കോൺഗ്രസ് നേതാവ് ചന്ദ്രന്റെ കടയിൽ കയറി മർദ്ദിക്കുകയും പിടിച്ചു മാറ്റാൻ ശ്രമിച്ച സുഹൃത് കുമാറിന്റെ കണ്ണ് ഇടിച്ചു പരിക്ക് ഏൽപ്പിക്കുകയും ഇയാളുടെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് തിരുവനന്തപുരം കണ്ണാശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കേസിലെ പ്രതികളായ സജി ജിഷ്ണു സജീവ് എന്നിവരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.ഇവർ നിരവധി കേസുകളിലെ പ്രതികളും മൂലെ ത്തോട്ടത്തിൽ കഞ്ചാവും മദ്യവും ഒരു സ്ത്രീ കച്ചവടം നടത്തുന്നതിനെതിരെ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ അക്രമം നടത്തിയത്. ഇതിനെതിരെ അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി , കൂടുതൽ പ്രതിഷേധ പരിപാടികൾ മയക്കു മരുന്ന് ലോബിക്കെതിരെ നടത്തുമെന്ന് മണ്ഡലം പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഇതിന് എതിരെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി തലത്തിലും പരാതികൾ നൽകി. മദ്യ കച്ചവടം നടത്തുന്ന സ്ത്രീക്കെതിരെ പരാതികൾ പോലീസിലും എക്സൈസിലും നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും പരാതികൾ ഉയരുന്നു.

