കായിക്കര ആശാൻ സ്മാരകത്തിൽ രാവിലെ 8 മണിക്ക് വിദ്യാരംഭ ചടങ്ങ് ആരംഭിച്ചു.ആശാൻ സ്മാരക വർക്കിങ്ങ്പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുൻകണ്ണൂർയൂണിവേർസിറ്റി പ്രോ വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.എം.ജയപ്രകാശ് ,പ്രശസ്ഥ എഴുത്തുകാരും പ്രഭാഷകരുമായ ഡോ. .ബി. ഭുവനേന്ദ്രൻ, . ഉണ്ണി ആറ്റിങ്ങൽ രാമചന്ദ്രൻ , കരവാരംഎന്നിവർ കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു. ആശാൻ സ്മാരക സെക്രട്ടറി വി .ലൈജു, ഗവേർണിങ്ങ് ബോഡി അംഗം ജെയിൻ.കെ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.

