കായിക്കരയിൽ രാവിലെ 9.30 മണിക്ക് വർക്കിങ്ങ് പ്രസിഡൻ്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് പതാകയുയർത്തി. സാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ ചെറുന്നിയൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ഡോ. ബി .ഭുവനേന്ദ്രൻ നിർവഹിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി വിമൽരാജ് ,വാർഡ് മെമ്പർ അതുല്യ മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. കെ. ജെയിൻ വക്കം സ്വാഗതവും സി വി വിജയൻ കൃതജ്ഞതയും പറഞ്ഞു.
