ഇക്കഴിഞ്ഞ 21 ആം തീയതി ഉച്ചയ്ക്ക് 2 മണിക്കും നാലുമണിക്കും ഇടയിൽ ആറ്റിങ്ങൽ സൂര്യ ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.പാങ്ങോട് കൊച്ചാലുംമൂട് കെ കെ ഹൗസിൽ ഷുഹൈബ് (37) നെയാണ് ഈ കേസ്സുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ പോലീസ് പിടികൂടിയത്
പാങ്ങോട് സ്വദേശി റിച്ചുവിന്റെ മാലയാണ് മോഷണം പോയത് റിച്ചു സുഹൃത്തായ അഭിലാഷന്റെ സുഹൃത്തിനെ കാണുന്നതിലേക്കായി സൂര്യ ബാറിൽ വന്നതായിരുന്നു അഭിലാഷ് സുഹൃത്തിനെ കാണുന്നതിനായി റൂമിലേക്ക് പോയ സമയം അഭിലാഷിന്റെ സുഹൃത്താണെന്ന് പറഞ്ഞ് പരിചയപ്പെട്ട ഷുഹൈബ് റിച്ചുവിനെ പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്നു. റിച്ചു കാറിൽ ഇരുന്ന് ഉറങ്ങി എഴുന്നേറ്റ് നോക്കിയപ്പോഴാണ് മാല കാണാതായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നിർദേശ പ്രകാരം ആറ്റിങ്ങൽ ഐ എസ് എച് ഒ ശ്രീജേഷ് വി കെ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു
സിസിടിവി യും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയതു. ഇയാൾ പാചകത്തിനായി പല സ്ഥലങ്ങളിലും കറങ്ങി നടക്കുന്ന ആളാണ് എന്ന് അന്വേഷണത്തിൽ മനസ്സിലായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കൊടൈക്കനാലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ ആണ് അറസ്റ്റ് ചെയ്തത് കല്ലമ്പലത്ത് പണയം വെച്ച മാല പോലീസ് കണ്ടെടുത്തു. പണയം വെച്ച് കിട്ടിയ തുക കൊണ്ട് മൊബൈൽ ഫോൺ വാങ്ങുകയും മദ്യപിക്കുകയും കടങ്ങൾ തീർക്കുകയും ചെയ്തു എന്നു പ്രതി പറഞ്ഞു.
ആറ്റിങ്ങൽ ഐ എസ് എച് ഒ ശ്രീജേഷ് വി. കെ എസ് ഐ മാരായ സുദർശനൻ കെഎസ്, സലിം, എ എസ് ഐ മാരായ ഷേർഷ , ജ്യോതിഷ് കുമാർ വി വി, പോലീസുകാരായ മഹേഷ്,നിതിൻ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

