പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ഡിസൽ അടിക്കാനും തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനുമുള്ള ദിവസ വരുമാനം ലഭിക്കാതെ സ്വകാര്യബസ് വ്യവസായ മേഖല സാമ്പത്തികമായി തകർന്നു കൊണ്ടിരി ക്കു കയാണ്.
ഒരു ലിറ്റർ ഡീസലിന് എട്ട് രൂപയും സർവീസിനാവശ്യമായ സ്പെയർ പാർട്സ്, ടയർ . ഓയൽ. ചേസിസ്, ബോഡി മെറ്റീരിയൽ സ് , മുതലായവക്ക് വലിയ വില വർദ്ധനവും വന്ന സാഹചര്യത്തിലാണ് പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയത്.
അത് പോലെ വിദ്യാർത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് പതിനാലു വർഷം മുമ്പ് നിശ്ചയിച്ച ഒരു രൂപ എന്നതും വർദ്ധനവ് വരുത്താതെ ഇപ്പോഴും തുടരുകയാണ്.
ഈ സാഹചര്യത്തിൽ സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കെ.കെ. തോമസ്, വൈസ് പ്രസിഡണ്ട് ശരണ്യ മനോജ് എന്നിവർ ഒക്ടോബർ 27 മുതൽ തിരുവനന്തപുരം സെക്ടറിയേറ്റു നടയിൽ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ അനിശ്ചിത കാല നിരാഹാര സമരം അനുഷ്ഠിക്കുകയാണ്
1 -പ്രിയദർശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക
2- പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് എത്രയും പെട്ടെന്ന് നടപ്പിലാക്കുക.
3 – വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുക
4- RT ഓഫീസുമായി ബന്ധപ്പെട്ട് നിയമപരമായി ലഭിക്കേണ്ട സർവീസ് തടസ്സവാദങ്ങളില്ലാതെ ലഭ്യമാക്കുക
മുതലായ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഫെഡറേഷൻ നേതാക്കൾ നിരാഹാരസമരം നടത്തുന്നത്.
കലക്ട്രേറ്റു മാർച്ച്, പ്രതിഷേധ കൺവെൻഷൻ . സെക്രട്ടറിയേറ്റ് മാർച്ച് മുതലായ പ്രക്ഷോഭ സമരങ്ങൾ നടത്തിയതിന് ശേഷവും സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം നടത്താൻ ഫെഡറേഷൻ നിർബന്ധിതമായത്.
നിരാഹാര സമരം ഉൽഘാടനത്തിൽ —-.-……………………… ജില്ലയിൽ നിന്ന് പരമാവധി മെമ്പർമാരെ പങ്കെടുപ്പിക്കുന്നതിന്–…—…………………………… ജില്ലാ അസോസിയേഷൻ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
ജില്ല പ്രസിഡണ്ട് ……………………..ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ജില്ലാ ഭാരവാഹികളായ ——–……….——-…————-………………………………………………………………………എന്നിവർ പ്രസംഗിച്ചു.

