സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ പദ്ധതിയുടെ ഭാഗമായി പെരുങ്ങുഴിയിൽ വൻ മയക്കുമരുന്നു ശേഖരം പിടികൂടിയ കേരള തൂഫാൻ ഡാൻസാഫ് സംഘത്തിനും, യു.ഡി.എഫ് സർക്കാരിനും അഭിവാദ്യമർപ്പിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ പ്രകടനം നടത്തി. എസ്. ബി.ഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം പെരുങ്ങുഴി ജംഗ്ഷനിൽ യോഗത്തോടെ സമാപിച്ചു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ ബി. മനോഹരൻ, വി.കെ ശശിധരൻ, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, ഷൈജു കുറക്കട, ബി.സുധർമ്മ, ജി. സുരേന്ദ്രൻ, എസ്. കെ സുജി, എസ്. ജി അനിൽകുമാർ, ജയ സജിത്ത്, എം.കെ ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.

